ശാരീരിക സന്തുലനവും ശക്തിയും നല്‍കുന്ന വജ്രാസനത്തെ പരിചയപ്പെടാം
സ്ഥിരമായി വജ്രാസനം ചെയ്യുന്നത് ശാരീരിക സന്തുലനവും ശക്തിയും നല്‍കും. സംസ്കൃതത്തില്‍ “വജ്ര” എന്ന വാക്കിന് “ശക്തിയുള്ളത്” എന്നാണര്‍ത്ഥം. ഈ ആസനത്തില്‍ ഇരിക്കുന്ന ആള്‍ക്ക് വജ്രത്തെപോലെ കടുപ്പമുണ്ടെന്ന് കാണുന്നവര്‍ക്ക് തോന്നാം. അതുകൊണ്ടു തന്നെ ഈ പേര് അന്വര്‍ത്ഥമാണെന്നും കാണാം.