ഇതിനിടയിൽ നിദയുടെ സമരമുഖത്തെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്... https://bit.ly/2Ob3ZKl പോയ മാസം ബത്തേരി – മൈസൂർ ദേശീയ പാതയിലെ യാത്രാ നിരോധനത്തിനെതിരെ നടന്ന സമരത്തിൽ നിദ പങ്കെടുത്തപ്പോഴുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. നാളെയുടെ പ്രതീക്ഷ എന്ന തലക്കെട്ടിൽ നിരവധി പേരാണ് ചിത്രം പങ്കു വയ്ക്കുന്നത്. ഒക്ടോബർ 6 ന് പ്രമുഖ ഫോട്ടോഗ്രാഫർ ആയ ജോൺസൺ പട്ടുവയൽ പകർത്തിയ ചിത്രമാണ് അത്.