ആദ്യ മൂന്ന് മാസം ഗര്‍ഭം അലസുന്നത് സാധാരണമാണ്. ആവര്‍ത്തിച്ചുള്ള അബോര്‍ഷന്‍ വെറും ഒരു ശതമാനം സ്ത്രീകളില്‍ മാത്രമാണ് സംഭവിക്കുന്നത്. അബോര്‍ഷന് ശേഷം വീണ്ടും ഗര്‍ഭം ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതിലൊന്ന് പ്രായമാണ്.35 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
ദു:ശീലങ്ങള്‍ ഒഴിവാക്കണം. പുകവലി, മദ്യപാനം, മറ്റ് ദുശീലങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കണം. ഇത് കുഞ്ഞിനും അമ്മയ്ക്കും നല്ലതല്ല. പ്രമേഹം ഉണ്ടെങ്കിൽ പ്രമേഹത്തിന്റെ അളവും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പതിവായി ഉചിതമായ വ്യായാമം ചെയ്യുക, ഗര്‍ഭാവസ്ഥ സുഖകരമായിരിക്കുന്നതിന് ഓരോ സ്ത്രീകളിലും മാനസിക സന്തോഷവും ഉണ്ടായിരിക്കണം. ഡോക്ടറുമായി ഇക്കാര്യങ്ങളെല്ലാം വിശദമായി ചർച്ച ചെയ്യേണ്ടതുണ്ട്.