ഒരിക്കലും വിലകൊടുത്ത് വാങ്ങാൻ കഴിയുന്നതല്ല അത്, അങ്ങനെയാണെങ്കിൽ തന്നെ അത് താൽക്കാലികമാകും

തിങ്കള്‍, 20 മാര്‍ച്ച് 2017 (18:42 IST)
നമ്മൾക്കായി ഒരു ലോകം പടുത്തുയർത്തപ്പെടും എന്ന് സ്വപ്നം കാണുന്നവരാണ് നാമോരുത്തരും. സാങ്കേതികവിദ്യയുടെ കാര്യത്തിൽ സോഷ്യൽ മീഡിയകൾക്കൊപ്പം യുവതലമുറയും ഇന്ന് ഏറെ വളർന്നിരിക്കുകയാണ്. എന്നാൽ നമ്മളിൽ എല്ലാവരും സ്വപ്നം കാണുന്ന ലോകമല്ല ഇപ്പോൾ ഉള്ളത്. സുരക്ഷിതത്വമില്ലായ്മയാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം.
 
സമകാലിക ഇന്ത്യയിൽ സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സുരക്ഷിതത്വമില്ലാത്തതാണ്. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ഉന്മാദ ലഹരിയാണ് ഇതിനെല്ലാം കാരണം. സ്ത്രീ സുരക്ഷയല്ലെന്ന കാര്യം നിയമത്തിനും നിയമവ്യവസ്ഥകൾക്കും അറിയാം. സുരക്ഷിതത്വം എന്ന കാര്യം ഒരിക്കലും വില കൊടുത്ത് വാങ്ങാൻ കഴിയില്ലല്ലോ?.
 
സുരക്ഷിതത്വം കണ്ടെത്തുക അത്ര എളുപ്പമല്ല. അഥവാ കണ്ടെത്തിയാൽത്തന്നെ അതു താത്‌കാലികവുമാണ്‌.  ആളുകൾ സുരക്ഷിതത്വം തേടുന്ന സ്ഥലമാണ് അവർ താമസത്തിനായി തിരഞ്ഞെടുക്കുന്നത്. ഒരിക്കലും സുരക്ഷിതയല്ലാത്ത സ്ഥലത്ത് ഒരാളും മനഃപൂർവ്വം താമസിക്കാൻ തയ്യാറാകില്ല. സുരക്ഷിതരായിരിക്കാൻ പണം വേണമെന്നില്ല. സമയവും കാലവും അനുസരിച്ച് പലപ്പോഴും സഞ്ചരിച്ചാലും മതി.

വെബ്ദുനിയ വായിക്കുക