ആദ്യ രാത്രിയില്‍ സ്‌ത്രീകള്‍ ഏറ്റവും ഭയക്കുന്നത് പുരുഷന്റെ ഈ പ്രവര്‍ത്തിയാണ്
ചൊവ്വ, 17 ജനുവരി 2017 (18:50 IST)
സ്‌ത്രീക്കും പുരുഷനും ആദ്യ രാത്രി എന്നത് എന്നും ഓര്‍മ്മയിലുണ്ടാകും. പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിന്റെയും കൂട്ടിന് ഒരാള്‍ എത്തുന്നതിന്റെയും സന്തോഷം ഇരുവര്‍ക്കുമുണ്ടാകും. ഈ നിമിഷത്തെ അനുഭവങ്ങളും സംസാരവിഷയങ്ങളും എന്നും ഓര്‍മിക്കുമെന്നതില്‍ സംശയമില്ല.
വിവാഹ ദിവസമെന്നത് ഒരു കഠിനമായ ദിവസം തന്നെയാണ്. ഡ്രസിംഗ് മുതല്‍ വിവാഹ വേദിയില്‍ നിന്ന് വീട്ടില്‍ വരെ എത്തുന്ന നിമിഷങ്ങള്‍ പകര്‍ത്താന്‍ കാമറാമാനും സംഘവും, ഇതിനൊപ്പം ബന്ധുക്കളുടെയും പരിചയക്കാരുടെയും സ്‌നേഹപ്രകടനങ്ങളും പരിചരണവും. എല്ലാം കൂടിയാകുമ്പോള്‍ അന്നത്തെ രാത്രി ക്ഷീണം പിടിച്ചെടുക്കുമെന്നതില്‍ സംശയമില്ല.
ക്ഷീണമകറ്റാനായി പല പുരുഷന്മാരും കുറച്ച് മദ്യപിക്കുന്നത് ഇന്നത്തെ കാലത്ത് പതിവാണ്. എന്നാല്‍ മദ്യം കഴിക്കുന്നത് കൂടുതല്‍ ക്ഷീണം മാത്രമെ ഉണ്ടാക്കൂ. മിക്ക സ്‌ത്രീകള്‍ക്കും ആദ്യ രാത്രിയില്‍ ഭര്‍ത്താവ് മദ്യം കഴിക്കുന്നത് ഇഷ്‌ടമല്ല. കൂടുതല്‍ പരിചയപ്പെടേണ്ട ഈ വേളയില്‍ മദ്യം കഴിക്കുന്നത് ആ ദിവസത്തെ മൂഡ് മുഴുവന്‍ ഇല്ലാതാക്കുമെന്നാണ് സ്‌ത്രീകള്‍ വ്യക്തമാക്കുന്നത്.