രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരം പാർലമെന്റിൽ തുടങ്ങി. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞശേഷമായിരുന്നു ബജറ്റ് അവതരണം ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്. രാജ്യത്തെ 27.1 കോടി ജനത്തെ ദാരിദ്രത്തിൽ നിന്ന് മോചിപ്പിക്കാൻ സർക്കാരിനായെന്ന് ധനമന്ത്രി ബജറ്റ് ആമുഖ പ്രസംഗത്തിൽ അറിയിച്ചു. ബജറ്റ് ആമുഖ പ്രസംഗത്തിൽ അന്തരിച്ച മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ഓർമ പുതുക്കാനും ധനമന്ത്രി മറന്നില്ല.
ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭ യോഗം തുടങ്ങിയിരുന്നു. ബജറ്റ് അവതരണത്തിനായി നിർമ്മലാ സീതാരാമൻ പാർലമെന്റിലെത്തിയത് 11 മണിക്കാണ്, പറഞ്ഞ സമയത്ത് തന്നെ അബജറ്റ് അവതരണം ആരംഭിച്ചു. ബജറ്റ് അവതരണം നേരില്‍ കാണാന്‍ ധനമന്ത്രിയുടെ കുടുംബവും പാര്‍ലമെന്‍റിലെത്തിയിട്ടുണ്ട്. അതീവസുരക്ഷയോടെയാണ് ബജറ്റ് രേഖകൾ പാർലമെന്റിന് അകത്തേക്ക് എത്തിച്ചത്.