ഒന്നര വർഷത്തെ പ്രണയം, വീട്ടുകാർ എതിർത്തിട്ടും ലക്ഷ്മിയെ ബാലു ജീവിതസഖിയാക്കി!

ചൊവ്വ, 2 ഒക്‌ടോബര്‍ 2018 (12:00 IST)
കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവാർത്തയിൽ ഞെട്ടിയിരിക്കുകയാണ് കുടുംബം. മകൾ തേജസ്വിനി നേരത്തേ മരിച്ചിരുന്നു. ബാലുവും യാത്രയായപ്പോൾ ഏകയായി ലക്ഷി. 
 
എംഎ സംസ്‌കൃതം അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ബാലഭാസ്‌കര്‍ ലക്ഷ്മിയെ വിവാഹം കഴിക്കുന്നത്. അതേ കോളേജില്‍ തന്നെ എംഎ ഹിന്ദി വിദ്യാര്‍ത്ഥിയായിരുന്നു ലക്ഷ്മി.
 
ഒന്നരവര്‍ഷം നീണ്ടു നിന്ന പ്രണയത്തിന് ശേഷമാണ് ബാലഭാസ്‌കര്‍ ലക്ഷ്മിയെ ജീവിതസഖിയാക്കുന്നത്. വീട്ടുകാരുടെ സകലഎതിര്‍പ്പും മറികടന്ന് ചെറുപ്രായത്തില്‍ തന്നെ വിവാഹത്തിലേക്ക് കടക്കുമ്പോള്‍ സംഗീതം ചതിക്കില്ല എന്ന ഉത്തമവിശ്വാസം ബാലഭാസ്‌കറിനുണ്ടായിരുന്നു. പക്ഷേ, എല്ലാ പ്രതീക്ഷകളും തകർത്ത് ബാലുവും യാത്രയായിരിക്കുകയാണ്. ലക്ഷ്മിയെ വിവരം അറിയിക്കാൻ കഴിയാതെ ഉഴലുകയാണ് കുടുംബം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍