'അടുത്തുള്ള പട്ടിയുമായി അവിഹിത ബന്ധം'; വളര്‍ത്ത് നായയെ ഉപേക്ഷിച്ച് ഉടമ; തിരഞ്ഞ് സോഷ്യൽ മീഡിയ

ചൊവ്വ, 23 ജൂലൈ 2019 (09:17 IST)
വളർത്തുനായയെ ഉപേക്ഷിച്ചപ്പോൾ എഴുതിവച്ച കത്തിന്റെ പേരിൽ ഉടമയെ തേടുകയാണ് ഇപ്പോൾ സോഷ്യൽമീഡിയ. അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടതുകൊണ്ടാണ് ഉപേക്ഷിക്കുന്നത് എന്ന കുറിപ്പാണ് ഉടമയെ കണ്ടെത്താൻ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അന്വേഷണങ്ങൾക്ക് കാരണം. 
 
കഴിഞ്ഞ ദിവസം തിരുവനന്തപുരം ചാക്കയിലാണ് പട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കൂടെ വിചിത്രമായ കുറിപ്പും. ശ്രീദേവി എസ് കർത്തയാണ് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. 
 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
 
‘നല്ല ഒന്നാന്തരം ഇനമാണ് .നല്ല ശീലം .അമിത ഭക്ഷണം ആവശ്യമില്ല .രോഗങ്ങള്‍ ഒന്നും ഇല്ല .അഞ്ച് ദിവസം കൂടുമ്പോള്‍ കുളിപ്പിക്കും .കുര മാത്രമേയുള്ളൂ .3വര്‍ഷമായി ആരെയും കടിച്ചിട്ടില്ല ,പാല്‍ ,ബിസ്‌ക്കറ്റ് ,പച്ച മുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത് ,അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോള്‍ ഉപേക്ഷിക്കുന്നത് ‘
 
ചാക്ക വേള്‍ഡ് മാര്‍ക്കറ്റിന്റെ മുന്നില്‍ ഉപക്ഷേക്കിപ്പെട്ട നിലയില്‍ കണ്ട ഈ പോമറേനിയനെ PFA മെമ്പര്‍ ഷമീം രക്ഷപെടുത്തിയപ്പോള്‍ ഒപ്പം കിട്ടിയ കുറിപ്പാണിത് ..എന്താണ് പറയേണ്ടതു ..ഈ എഴുതിയ മനുഷ്യന്റെ വീട്ടിലേ കുട്ടികളെ കുറിച്ച് വല്ലാത്ത ആശങ്ക തോന്നുന്നു ..ഒരു നായയുടെ സ്വാഭാവിക ലൈംഗിക ബന്ധത്തെ ‘അവിഹിതമായി ‘കാണുന്ന മനുഷ്യന്‍ അയാളുടെ കുട്ടികളെങ്ങാന്‍ പ്രണയിച്ചാല്‍ അവരുടെ ജീവന്‍ പോലും അപായപെടുത്തിയേക്കാന്‍ സാധ്യത ഉള്ള തരം സദാചാര ഭ്രാന്താനായ മനോരോഗിയാണ് ..നായകള്‍ തമ്മില്‍ വിഹിത ബന്ധം ഉണ്ടോ ? ഉണ്ടെങ്കില്‍ നമുക്ക് ആലോചിക്കാം ജാതകപൊരുത്തവും നോക്കി സ്ത്രീധനവും കൊടുത്തു ഈ നായയുടെ തന്നെ വിവാഹം നിങ്ങള്‍ നടത്തി അവിഹിത പ്രശ്‌നം പരിഹരിച്ചു മനഃസ്വസ്ഥത നേടൂ സഹോദര ..(ഇയാളെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് . ഈ നായയെ കണ്ടു പരിചയമുള്ളവര്‍ 9567437063 എന്ന നമ്പറില്‍ വിളിക്കുക ..ഷെയര്‍ ചെയുക ..)
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍