കൊച്ചിയിൽ ചികിത്സയിയുള്ള യുവാവിന് നിപ സംശയിക്കുന്നതായി ആരോഗ്യ മന്ത്രി, പരിശോധന ഫലം ഉച്ചയ്ക്ക് ലഭിക്കും

തിങ്കള്‍, 3 ജൂണ്‍ 2019 (10:57 IST)
കൊച്ചിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സംശയിക്കുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ആദ്യ പരിശോധനയില്‍ നിപ സംശയിക്കാവുന്ന ഫലമാണ് ലഭിച്ചത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം വന്നാലെ അന്തിമ നിഗമനത്തിലെത്താന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
 
നിപ സംശയിക്കുന്ന യുവാവുമായി ഇടപഴകിയ തൃശൂരിലുള്ള ആറു പേര്‍ നിരീക്ഷണത്തിലാണെന്ന് തൃശൂര്‍ ഡി.എം.ഒ അറിയിച്ചു. അതേസമയം ആശങ്കവേണ്ടെന്നും ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.  
 
യുവാവിന്റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കും. രോഗം സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ വ്യാജപ്രചരണം നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍