‘മോളേ... നീ പഠിക്കണം, തലയുയർത്തി നടക്കണം’- നീനുവിന് തുണയായി ജോസഫിന്റെ വാക്കുകൾ

വെള്ളി, 1 ജൂണ്‍ 2018 (08:13 IST)
പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചതിനാണ് കെവിനെന്ന 23കാരനെ പെൺകുട്ടിയുടെ വീട്ടുകാർ ദാരുണമായി കൊല ചെയ്തത്. സ്വന്തം വീട്ടുകാരാണ് തന്റെ പ്രിയതമന്റെ മരണത്തിനുത്തരവാദിയെന്ന തിരിച്ചറിൽ നീനു ഞെട്ടി. നീനുവിന്റെ കണ്ണുനീർ വീണ് നനഞ്ഞത് ഓരോ മലയാളിയുടെയും ഇടനെഞ്ചാണ്. 
 
നീനുവിനേക്കാൾ ഭീകരമായി കെവിന്റെ പിതാവ് ജോസഫിന്റെ അവസ്ഥ. മരുകൾ കാരണമല്ലേ തന്റെ മകന്റെ ജീവൻ പൊലിഞ്ഞതെന്ന് ചിന്തിക്കാതെ അവളുടെ വിഷമത്തിൽ അവളെ നെഞ്ചോട് ചേർത്ത് പിടിച്ച ആ പിതാവ് മനുഷ്യത്വത്തിന്റെ നേർ പ്രതീകമായി മാറുകയായിരുന്നു. 
 
‘നീനു, നീ പഠിക്കണം. തോല്‍പ്പിക്കാന്‍ ശ്രമിച്ച ചുറ്റുപാടിനും സമൂഹത്തിനും സ്വന്തം വീട്ടുകാര്‍ക്ക് മുന്നിലും നീ ജയിച്ചുകാണിക്കണം…’ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അധ്യക്ഷ ചിന്താ ജെറോം പറഞ്ഞപ്പോള്‍ ഇനിയില്ല എന്ന വാക്കുകൊണ്ട് അവള്‍ മറുപടി പറഞ്ഞപ്പോള്‍ അച്ഛന്‍ നീനുവിനൊപ്പമായിരുന്നു. മോളെ നീ പഠിക്കണം. ഇവളെ ഞങ്ങള്‍ക്ക് പഠിക്കാന്‍ വിടണം. അവള്‍ പോകും അല്ലേ മോളെ.. ഒരു നേരത്തെ നിശബ്ദതയ്ക്ക് ശേഷം നീനു മൂളി. ഞാന്‍ പഠിക്കാം പോകാം അച്ഛാ എന്നായിരുന്നു നീനു പറഞ്ഞത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍