നടൻ ദിലീപ് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ വാങ്ങി നൽകി

വ്യാഴം, 30 ഓഗസ്റ്റ് 2018 (09:31 IST)
ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് നടൻ ദിലീപ് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ വാങ്ങി നൽകി. ആശുപത്രിയുടെ ഫാർമസിയിലും  കാരുണ്യ ഫാർമസിയിലുമായി മൂന്നു കോടി രൂപയുടെ മരുന്നുകൾ സ്റ്റോക്ക് ഉണ്ടായിരുന്നത് പ്രളയത്തിൽ നശിച്ചിരുന്നു. 
 
ഏകദേശം പത്ത് കോടി രൂപയുടെ നാശനഷ്ടമാണ് ആശുപത്രിയിൽ ഉണ്ടായിരിക്കുന്നത്. മരുന്നുകൾ, ദിലീപിന്റെ ഉമടസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്ററിലെത്തി ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസൻ ഏറ്റുവാങ്ങി. മറ്റു സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ദിലീപ് മരുന്നുകൾ വിതരണം ചെയ്തു. നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 35 ലക്ഷം രൂപയാണ് ദിലീപ് നൽകിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍