'ദിലീപ് ചെയ്‌തത് വളരെ മാന്യമായ പരിപാടി': കെ പി എ സി ലളിത

തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (15:04 IST)
നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ പിന്തുണച്ച് കെ പി എ സി ലളിത. അമ്മ സംഘടനയിൽ നിന്ന് പുറത്തേക്ക് പോകാൻ ദിലീപ് രാജിക്കത്ത് നൽകിയിരുന്നതായി 'അമ്മ' സംഘടനയുടെ സെക്രട്ടറിയും നടനുമായ സിദ്ദ്  കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
 
ദിലീപ് ചെയ്‌തത് വളരെ മാന്യമായ പരിപാടിയാണെന്നായിരുന്നു നടി കെ പി എ സി ലളിത പറഞ്ഞു. 'താൻ കാരണം 'അമ്മ'യിൽ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഉണ്ടാകരുതെന്ന് ദിലീപ് പറഞ്ഞതായി സിദ്ദിഖ് വ്യക്തമാക്കി. അത് ദിലീപിന്റെ നല്ല മനസ്സുകൊണ്ടാണെന്നും വാർത്താസമ്മേളനത്തിൽ ഇരുവരും വ്യക്തമാക്കി.
 
അതേസമയം, സംഘടനയിൽ നിന്ന് പുറത്ത് പോയവരെ തിരിച്ചെടുക്കണമെങ്കിൽ ഏത്തമിട്ട് ക്ഷമ പറഞ്ഞതിന് ശേഷം മതിയെന്നും ഇപ്പോൾ മലയാള സിനിമയിൽ പ്രശ്‌നങ്ങൾ അനാവശ്യമാണെന്ന് കെ പി എ സി ലളിത പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍