'ദേശീയ മാധ്യമങ്ങളിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരോട്, സ്വാതന്ത്ര ദിനാഘോഷങ്ങള്‍ കഴിഞ്ഞെങ്കില്‍ കേരളത്തിലെ പ്രളയത്തെയും ഒന്ന് പരിഗണിക്കൂ'

ബുധന്‍, 15 ഓഗസ്റ്റ് 2018 (15:35 IST)
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയത്തെ കേരളം അഭിമുഖീകരിക്കുമ്പോൾ ദേശീയ മാധ്യമങ്ങൾ അതിന് മതിയായ പരിഗണന നൽകുന്നില്ലെന്ന് സൂചിപ്പിക്കുന്ന ട്വീറ്റുമായി റിപ്പോര്‍ട്ടര്‍ ടിവിയിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹനൻ. സ്വാതന്ത്ര്യദിനാഘോഷങ്ങൾ കഴിഞ്ഞെങ്കിൽ ഇതിന് കൂടി പരിഗണന നൽക്കൂ. ഞങ്ങളും ഈ രാജ്യത്തിന്റെ ഭാഗം തന്നെയാണെന്നും ട്വീറ്റിൽ പറയുന്നു.
 
ഇന്ത്യാ ടുഡെയിലെ കണ്‍സല്‍റ്റിങ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായി, ഇന്ത്യാ ടുഡെ എഡിറ്റര്‍ രാഹുല്‍ കന്‍വാൽ‍, ടൈംസ് നൗവിലെ നവീക കുമാർ‍, ശ്രീനിവാസന്‍ ജെയ്ൻ‍, സിഎന്‍എന്‍ ന്യൂസ് 18 നിലെ സാക്കാ ജേക്കബ് എന്നിവരെ ടാഗ് ചെയ്താണ് അഭിലാഷിന്റെ ട്വീറ്റ്.
 
ദേശീയ മാധ്യമങ്ങൾ കേരളത്തിലെ പ്രശ്‌നങ്ങൾക്ക് വേണ്ടത്ര കവറേജ് കൊടുക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നുകേൾക്കുന്നുണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോൾ കേരളം അഭിമുഖീകരിക്കുന്നത്. അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായിട്ടും തമിഴ്‌നാട് സർക്കാർ വാശിതുടരുകതന്നെയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍