സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനീകാന്ത് ചിത്രം കബാലി റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെ ചിത്രത്തിന്റെ സെൻസർ കോപ്പി ചോർന്നതായി റിപ്പോർട്ടുകൾ. ചില ടോറന്റ് വെബ്സൈറ്റുകളിൽ ചിത്രത്തിന്റെ കോപ്പി പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ. റിലീസിന് മുൻപ് തന്നെ ചിത്രം ഓൺലൈനിൽ എത്തുമെന്ന് പല വെബ്സൈറ്റുകളും പരസ്യം നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്.
അടുത്തിടെ പല ചിത്രങ്ങളുടെയും സെൻസർ കോപ്പി ഓൺലൈനിൽ വ്യാപകമായിരുന്നു. ചിത്രം ഓൺലൈനിൽ എത്തുന്നതോടെ ലഭിക്കുന്ന കളക്ഷനിൽ കുറവ് ഉണ്ടാകും. കൂടുതൽ കോപ്പികൾ പ്രചരിക്കാതിരിക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ശ്രദ്ധിക്കുന്നുണ്ട്. ഓൺലൈൻ വഴി ചിത്രം കൂടുതൽ പ്രചരിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.