സ്വാദിഷ്ഠമായി പൊങ്കലുണ്ടാക്കാം

വെള്ളി, 13 ജനുവരി 2017 (15:56 IST)
തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കലിന് വിഭവ സമൃദമായ ഭക്ഷണങ്ങളാണ് ഉണ്ടാക്കുക. ഇന്ത്യയിലെ ഉത്സവങ്ങളെല്ലാം തന്നെ ഓരോ വിഭാഗങ്ങളിൽ പെട്ടവരുടേതാണ്. തെക്കേ ഇന്ത്യയിലെ പ്രത്യേകിച്ച് കർണാടക ,തമിഴ്‌നാട് എന്നിവിടങ്ങളിലെ ഒരു ആഘോഷമാണ് പൊങ്കൽ അഥവാ സംക്രാന്തി. ഇത് 4 ദിവസത്തെ ആഘോഷമാണ്. ഭക്ഷണമാണ് പ്രധാനം.
 
അരി ,മഞ്ഞൾ ,കരിമ്പ് ,തുടങ്ങിവ വിളവെടുക്കുമ്പോൾ പൊങ്കൽ ആഘോഷിക്കുന്നു. ആളുകൾ പൊങ്കൽ ഉണ്ടാക്കുക മാത്രമല്ല ,അവരുടെ വീട് നല്ലവണ്ണം അലങ്കരിക്കുന്നു. പൊങ്കൽ ആഘോഷത്തിന്റെ ഏറ്റവും പ്രധാനം എന്നത് പൊങ്കൽ ഭക്ഷണം ആണ്. വാഴയിലയിൽ പല വിഭവങ്ങളും മധുരവും വിളമ്പി അതിഥികളെ സ്വീകരിക്കുന്നു . 
 
പൊങ്കൽ വീട്ടിൽ തന്നെയുണ്ടാക്കാം:
 
ചേരുവകൾ:
 
1. അരി (1 കപ്പ്)
 
2. ചെറുപരുപ്പ് (1 കപ്പ്)
 
3. പച്ചമുളക് 4 അഥവാ 5
 
4. വറ്റൽ ഇഞ്ചി (1 ടീസ്പൂൺ)
 
5. കശുവണ്ടി പരിപ്പ് (കുറച്ച്)
 
6. വെളുത്തുള്ളി ( വേണമെങ്കിൽ)
 
7. ഉപ്പ് (ഒരു നുള്ള്)
 
8. കറിവേപ്പില
 
9. വെള്ളം (ആവശ്യത്തിന്)
 
10. ജീരകം (1 സ്പൂൺ)
 
11. കുരുമുളക് (1/2 സ്പൂൺ)
 
12. നെയ്യ് (2 ടീ സ്പൂൺ)
 
പാകം ചെയ്യുന്ന രീതി:
 
ഒരു കുക്കർ എടുക്കുക. നെയ്യ് ചേർക്കുക. ഇതിലേക്ക് ജീരകം, കുരുമുളക്, കറിവേപ്പില എന്നിവ ചേർത്തിളക്കുക. ജീരകം, കുരുമുളക് എന്നിവ ചേർത്ത് ചൂടാക്കുക. ഇഞ്ചി കൂടെ ചേർത്ത് മൂപ്പിക്കുക. ബ്രൗൺ നിറം വന്നാൽ പരിപ്പ് ഫ്രൈ ചെയ്തത് ചേർത്തിളക്കുക.
 
ഏതാനും മിനിട്ട് കഴിഞ്ഞ് അരി ചേർത്തിളക്കുക. ഇതിന്റെ കൂടെ മറ്റ് സുഗന്ധദ്രവ്യങ്ങൾ ചേർക്കുക. ശരിയായ അളവിൽ വെള്ളം ചേർത്ത് ഇളക്കുക. ശേഷം കൂടിവെയ്ക്കുക. സാധാരണയിൽ കൂടുതൽ വേവ് അരിയ്ക്ക് നൽകുക. കൂടുതം വിസിൽ അടിച്ചശേഷം വാങ്ങുക.

വെബ്ദുനിയ വായിക്കുക