വിപ്രോയും ലാഭത്തിന്റെ പാതയില്‍

വെള്ളി, 25 ജൂലൈ 2014 (11:22 IST)
പ്രമുഖ ഐടി കമ്പനിയായ ടിസി‌എസ് ലാഭത്തില്‍ മുന്നില്‍ നില്‍ക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ രാജ്യത്തേ തന്നെ മറ്റൊരു ഐടി കമ്പനിയായ വിപ്രോയും ലാഭത്തിന്റെ പാതയില്‍ ബഹു ദൂരം മുന്നേറിക്കഴിഞ്ഞതായി കമ്പനി പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 2,103.2 കോടി രൂപ അറ്റാദായമാണ് കമ്പനി നേടിയത്. 29.5 ശതമാനം വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ കമ്പനിക്കുണ്ടായത്. കമ്പനിയുടെ സംയോജിത വരുമാനം 15.5 ശതമാനം ഉയര്‍ന്ന് 11,245.5 കോടി രൂപയായി.

കമ്പനിയുടെ ഐടി മേഖലയില്‍ നിന്നുള്ള വരുമാനം 174 കോടി ഡോളറായി ആപ്ലിക്കേഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളില്‍ നിന്ന് വലിയ കരാറുകള്‍ ലഭിച്ചതാണ് കമ്പനിക്ക് നേട്ടമായത്.

വെബ്ദുനിയ വായിക്കുക