പൊട്ടിത്തെറികള്‍ തുടരുന്നു; സാംസങ് ഗാലക്സി നോട്ട് 7 ഉല്പാദനം നിര്‍ത്തി

ബുധന്‍, 12 ഒക്‌ടോബര്‍ 2016 (10:37 IST)
ബാറ്ററി തകരാര്‍ മൂലം തീ പിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നത് മൂലം സാംസങ് ഗാലക്സി നോട്ട് 7 ഉല്പാദിപ്പിക്കുന്നത് അവസാനിപ്പിച്ചു. ബാറ്ററി സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്, ഗാലക്സി നോട്ട് 7 ഉല്പാദനം നിര്‍ത്തിയത്.
 
നോട്ട് 7 ഉടമകള്‍ക്ക് പണം തിരികെ നല്‌കുകയോ പകരം സാംസങ്ങിന്റെ മറ്റ് മോഡല്‍ നല്കുകയോ ചെയ്യുമെന്നാണ് കരുതുന്നത്. ബാറ്ററി തകരാര്‍ മൂലം ഫോണിന് തീപിടിച്ച നിരവധി സംഭവങ്ങള്‍ കഴിഞ്ഞമാസം  റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് 25 ലക്ഷത്തോളം ഫോണുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
 
പകരം സുരക്ഷിതമായ ഫോണുകള്‍ നല്കും എന്ന് ഉപഭോക്താക്കള്‍ക്ക് വാഗ്‌ദാനം നല്കിയിരുന്നു. ഉല്പാദനം നിര്‍ത്തുന്നുവെന്ന വിവരം സ്റ്റോക് എക്സ്‌ചേഞ്ചില്‍ ഫയല്‍ ചെയ്ത വിവരങ്ങളില്‍ നിന്നാണ് വെളിവായത്.

വെബ്ദുനിയ വായിക്കുക