വിപണിയെ സ്മാർട്ടാക്കി സ്മാർട്ട് വച്ചുകൾ

വെള്ളി, 11 മെയ് 2018 (11:28 IST)
സ്മാർട്ട് ഫോണുകളുമായി കണക്റ്റ് ചെയ്യാവുന്ന സ്മാർട്ട് വാച്ചുകൾക്ക് വിപണിയിൽ പ്രചാരം ഏറുകയാണ്. വാച്ച് എന്നാൽ ഇപ്പോൾ സാമയം നോക്കാനുള്ള ഒരു ഉപാതി മാത്രമല്ല സമയം നോക്കുക എന്നതെല്ലാം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുകഴിഞ്ഞു. ഇപ്പോൾ ആധുനിക സാങ്കേതിക വിദ്യയുടെ മേളനമായാണ് വാച്ചുകളെ കണക്കാക്കുന്നത്.
 
ആപ്പിൾ, ഫിറ്റ്ബിറ്റ്, സാംസങ്, എൽ ജി തുടങ്ങി ഒട്ടുമിക്ക സ്മാർട്ട്ഫോൺ ബ്രാന്റുകളും സ്മാർട്ട് വാച്ചുകൾ പുറത്തിറക്കുന്നുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ലൈഡ് ഡിസ്‌പ്ലേ വാച്ചുകൾക്കാണ് ഇപ്പോൾ ആഗോള വിപണിയിൽ ആവശ്യക്കാർ അധികവും. കോളുകൾ വിളിക്കുന്നതിനും സന്ദേശങ്ങൾ സ്വീകരിക്കുന്നതിനും ജി പി എസ് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുമെല്ലാം ഇപ്പോൾ സ്മാർട്ട് വാച്ചുകളിലൂടെ സാധിക്കും.
 
ഫിറ്റ്നസ് ട്രാക്കറുകളുള്ള വാച്ചുകൾക്കും ആവശ്യക്കാർ കൂടുതലാണ് ഒരാളുടെ ഹൃദയമിടിപ്പ് മുതൾ കഴിക്കുന്ന ആഹരത്തിലെ കലോറി വരെ ഇത്തരം വാച്ചുകളിലൂടെ അറിയാം എന്നതാണ് ഇവയുടെ പ്രത്യേകത.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍