തെരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ ഓഹരിവിപണി മുന്നേറുന്നു
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നതിന്റെ ആവേശം ഓഹരി വിപണിയിലും പ്രതിഫലിച്ചു.
ബോംബെ സൂചിക സെന്‍സെക്സ് 400 പോയിന്റ് ഉയര്‍ന്ന് 23,393ലാണ് വ്യാപാരം നടത്തുന്നത്.
ദേശീയ ഓഹരി സൂചികയായ 115 പോയിന്റ് ഉയര്‍ന്ന് 6968ലാണ് വ്യാപാരം പുരോഗമിക്കുന്നത്.
വിദേശ നിക്ഷേപങ്ങളുടെ കുത്തൊഴുക്കാണ് ഓഹരി വിപണിയെ മുന്നോട്ട് നയിക്കുന്നത്.