ഓഹരിവിപണി നഷ്‌ടത്തില്‍ ക്ലോസ് ചെയ്തു

വെള്ളി, 26 ജൂണ്‍ 2015 (17:06 IST)
ഓഹരിവിപണി നഷ്‌ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് സൂചിക 84.13 പോയിന്റ് നഷ്‌ടത്തില്‍ 27811.84ലും നിഫ്റ്റി 16.90 പോയിന്റ് താഴ്ന്ന് 8381.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
1180 കമ്പനികളുടെ ഓഹരികള്‍ ലാഭമുണ്ടാക്കിയപ്പോള്‍ 1496 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു. 
 
ടി സി എസ്, ബജാജ് ഓട്ടോ, എന്‍ ടി പി സി, ഇന്‍ഫോസിസ്, സിപ്ല തുടങ്ങിയ കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 
ഗെയില്‍, വേദാന്ത, ഭാരതി, ഭേല്‍, ടാറ്റ സ്റ്റീല്‍, ഐ സി ഐ സി ഐ ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

വെബ്ദുനിയ വായിക്കുക