സാംസങ്ങ് ഗ്യാലക്സി ജെ5, ജെ7 എന്നീ മോഡലുകള്‍ ചൈനയില്‍ പുറത്തിറങ്ങി.ഗ്യാലക്സി ജെ5ന് ഇപ്പോഴത്തെ കൊറിയന്‍ വിലയില്‍ മൂല്യം അനുസരിച്ച് 17,000 രൂപയും ഗ്യാലക്സി ജെ5ന് ഏകദേശം 21,000 രൂപയുമാണ് വില. സോഫ്റ്റ് വെയറിലും ഹാര്‍ഡ് വെയറിലും പല പ്രത്യേകതകളുമായിട്ടാണ് രണ്ട് ഫോണുകളും വിപണിയിലെത്തിയിട്ടുള്ളത്.
5.5 ഫുള്‍ എച്ച്ഡി എ എം ഒ എല്‍ ഇ ഡി ഡിസ്പ്ലേയോടെയാണ് ജെ7 എത്തുന്നത്. 402 പി പി ഐ ആണ് ഫോണിന്‍റെ പിക്സല്‍ ഡെന്‍സിറ്റി. ഒക്ടാകോര്‍ പ്രോസസ്സറാണ് ഇതില്‍ ഉപയോഗിക്കുന്നത്. പ്രോസ്സര്‍ ശേഷി 1.6 ജിഗാഹെര്‍ട്സാണ്. 3ജിബിയാണ് റാം ശേഷി. 16ജിബിയാണ് ഇന്‍റേണല്‍ മെമ്മറി. എസ് ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ശേഷി 128 ജിബിവരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.13 മെഗാപിക്സലാണ് പ്രധാന ക്യാമറ. മുന്‍ ക്യാമറ 5 മെഗാപിക്സലാണ്‍. ഇരു ക്യാമറകള്‍ക്കും എല്‍ ഇ ഡി ഫ്ലാഷുണ്ട്. 4ജി സപ്പോര്‍ട്ട് ചെയ്യുന്ന ഈ ഫോണിന് 3,300 എം എ എച്ച് ബാറ്ററി ശേഷിയുമുണ്ട്.