രാജധാനി എക്‌സ്പ്രസ് ട്രെയിനിലെ സെക്കന്റ് എസി നിരക്കില്‍ ഇനി എയര്‍ ഇന്ത്യയില്‍ യാത്രചെയ്യാം. ഡല്‍ഹി -മുംബൈ, ഡല്‍ഹി-ചെന്നൈ, ഡല്‍ഹി-കൊല്‍ക്കത്ത, ഡല്‍ഹി- ബംഗളൂരു റൂട്ടുകളില്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് വരെ രാജധാനിയിലെ സെക്കന്റ് എസി നിരക്കില്‍ ടിക്കറ്റ് ലഭ്യമാകും.
രാജധാനിയില്‍ ഡല്‍ഹി- മുംബൈ സെക്കന്‍ഡ് എസിയ്ക്ക് 2870 രൂപയാണ് നിരക്ക്. ചെന്നൈയിലേക്ക് ഇത് 3905 ഉം കൊല്‍ക്കത്തയിലക്ക് 2890 ഉം ബെംഗളൂരുവിലേക്ക് 4095 ഉം ആണ് നിരക്ക്. യാത്രക്കാരുടെ ദൗര്‍ലഭ്യം കുറയ്ക്കുകയും ഒഴിഞ്ഞ സീറ്റുമായി വിമാനം പറക്കുന്നത് ഒഴിവാക്കുക എന്ന ഉദ്ദേശ്യവുമാണ് ഇതിനു പിന്നിലെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലോഹാനി പറഞ്ഞു.