2000 രൂപ നോട്ടുകള്‍ മാറിയെടുക്കാന്‍ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് രാജ്യത്തെ പ്രധാനപൊതുമേഖലാ ബാങ്കാായ എസ്ബിഐ. നോട്ടുമാറാന്‍ വരുമ്പോള്‍ ഉപഭോക്താക്കള്‍ തിരിച്ചറിയല്‍ രേഖ നല്‍കേണ്ടതില്ല. ഫോം പൂരിപ്പിച്ച് നല്‍കാതെ 20,000 രൂപ വരെ മാറ്റിയെടുക്കാമെന്ന് എസ്ബിഐ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് റിസര്‍വ് ബാങ്ക് 2000 രൂപ നോട്ട് പിന്‍വലിച്ചത്. നിലവില്‍ നിയമപ്രാബല്യം ഉണ്ടെങ്കിലും സെപ്റ്റംബര്‍ 30നകം ബാങ്ക് ശാഖകളില്‍ നിന്നും റിസര്‍വ് ബാങ്ക് റീജിയണല്‍ ഓഫീസുകളില്‍ നിന്നും നോട്ട് മാറ്റിയെടുക്കേണ്ടതാണ്. ചൊവ്വാഴ്ച മുതലാണ് നോട്ട് മാറ്റിയെടുക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ബാങ്കുകളില്‍ ഒരുക്കുന്നത്. ഇതിന് പിന്നാലെയാണ് നോട്ട് മാറ്റിയെടുക്കാന്‍ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് എസ്ബിഐ അറിയിച്ചത്.