പയനീർ പി2എസ് വിപണിയില്‍

ചൊവ്വ, 10 ജൂണ്‍ 2014 (10:49 IST)
മൊബൈൽ ഫോൺ നിർമ്മാതാക്കളായ ജിയോണി അടുത്തിടെ പുറത്തിറക്കിയ പയനീർ പി2എസ് ലോ ബഡ്‌ജറ്റ് സ്‌മാർട് ഫോണെന്ന ലേബലിലാണ് ചൈനീസ് നിർമ്മാതാക്കള്‍ ഇത് അവതരിപ്പിച്ചത്.

ചുരുങ്ങിയ സമയത്തുതന്നെ വിപണിയിൽ ശ്രദ്ധേയമായ സ്ഥാനം കരസ്ഥമാക്കിയ ജിയോനി, മൈക്രോമാക്‌സിന്റെ യുണൈറ്റ് - 2, മോട്ടോറോളയുടെ തരംഗമായ മോഡൽ മോട്ടോ ഇ എന്നിവയുടെ വില്‌പന മറികടക്കുന്നത് ലക്ഷ്യമിട്ടാണ് പയനീർ പി2എസിനെ അവതരിപ്പിക്കുന്നത്. ആൻഡ്രോയിഡ്  4.2 ഓപ്പറേറ്റിംഗ് സിസ്റ്റമാണുള്ളത്.

512MB റാം, 1.3GHz ഡ്യുവൽ കോർ പ്രൊസസർ, നാല് ഇഞ്ച് ടച്ച് സ്ക്രീൻ, അഞ്ച് മെഗാ പിക്‌സൽ റിയർ കാമറ, വി.ജി.എ ഫ്രണ്ട് കാമറ, ഡ്യുവൽ സിം, 4GB ഇന്റേണൽ മെമ്മറി, 32GB വരെ ഉയർത്താവുന്ന മൈക്രോ എസ്‌.ഡി എന്നിവയാണ് പയനീർ പി2എസിന്റെ പ്രത്യേകതകൾ. വില 6,499.

വെബ്ദുനിയ വായിക്കുക