സ്വര്‍ണാഭരണ കയറ്റുമതി കൂടി

തിങ്കള്‍, 19 മെയ് 2014 (11:10 IST)
ഇന്ത്യയില്‍ നിന്നുള്ള സ്വര്‍ണാഭരണങ്ങളുടെ കയറ്റുമതി കഴിഞ്ഞമാസം 14.69 ശതമാനം കൂടി. സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ കൂടുതല്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയ ശേഷം തുടര്‍ച്ചയായ മൂന്നാം മാസമാണ് സ്വര്‍ണാഭരണ കയറ്റുമതി ഉണര്‍വ് ഉണ്ടാവുന്നത്.

604.42 മില്യണ്‍ ഡോളറിന്റെ സ്വര്‍ണാഭരണ കയറ്റുമതിയാണ് കഴിഞ്ഞമാസം ഇന്ത്യ നടത്തിയത്. സ്വര്‍ണത്തിന്റെ ഇറക്കുമതി കഴിഞ്ഞ മാസങ്ങളില്‍ നേരിയ ഉണര്‍വ് രേഖപ്പെടുത്തിയതാണ് ആഭരണങ്ങളുടെ കയറ്റുമതി വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക