ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് മൊട്ടോറോളയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ മോട്ടോ ഇ ഈമാസം ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. 10,000 രൂപയില്‍ താഴെ വില വരുന്ന ബഡ്ജറ്റ് ഫോണ്‍ ശ്രേണിയില്‍ വരുന്ന ഫോണാണ് ഇ.
4.5 ഇഞ്ച് ഡിസ്പ്ളേ സ്ക്രീല്‍, 1.2 ജിഗാഹെട്സ് ഡ്യുവല്‍ കോര്‍ പ്രൊസസര്‍, ഒരു ജിബി റാം, അഞ്ച് മെഗാ പിക്സല്‍ കാമറ, 1,900 എം.എ.എച്ച് ബാറ്ററി എന്നിവയാണ് മോട്ടോ ഇയുടെ ഫീച്ചറുകള്‍. നിലവില്‍ സമാന റേഞ്ചിലുള്ള സാംസങ്ങിനും മൈക്രൊമാക്സിനു ഭീഷണിയാകുമൊ മോട്ടോ ഇ എന്ന് കണ്ടറിയണം.
12,000 രൂപയ്ക്ക് മോട്ടോറോള അടുത്തിടെ വിപണിയില്‍ എത്തിച്ച മോട്ടോ ജി വിജയമായിരുന്നു. മോട്ടോ ജിയുടെ വിജയക്കുതിപ്പ് മോട്ടോ ഇയിലൂടെയും ആവര്‍ത്തിക്കാമെന്നാണ് മോട്ടോറോളയുടെ പ്രതീക്ഷ.