ഉൾഭാഗത്തും മുന്നിലും പിന്നിലും ചെറിയ മാറ്റങ്ങളുമായിട്ടാണ് പുതിയ ഓൾട്ടോ 800 എത്തുന്നത്. പുതിയ ഹെഡ്‌ലാമ്പ്, ഗ്രില്ലുകൾ എന്നിവയുമായാണ് ഓൾട്ടോ 800 വരുന്നത്. വിപണിയിൽ നിന്നു മാരുതി പിൻവലിച്ച എ സ്റ്റാറിനോടു ചെറിയ സാമ്യം തോന്നുന്ന മുൻഭാഗമായിരിക്കും ഓൾട്ടോ 800ന്‍.