സ്വര്‍ണത്തിന് പ്രീയമേറുന്നു
സ്വര്‍ണത്തിന് വില പവന് 120 രൂപ കൂടി 20520 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 2565 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 3.03 ഡോളര്‍ ഉയര്‍ന്ന് 1276.63 ഡോളറായി. ബുള്ള്യന്‍ വിപണിയില്‍ സ്വര്‍ണ വില പത്ത് ഗ്രാമിന് 360 രൂപ കൂടി 27,600 രൂപയുമായി. വിദേശനാണ്യ വിപണിയില്‍ രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതും സ്വര്‍ണ വില കൂടാന്‍ കാരണമായി.