കരുത്ത് തെളിയിക്കാന്‍ പിക്കപ്പ് ട്രക്ക് ഡി മാക്‌സ്
വെള്ളി, 23 മെയ് 2014 (11:22 IST)
ഇസുസു അവതരിപ്പിക്കുന്ന പിക്കപ്പ് ട്രക്ക് ഡി മാക്‌സ് കേരളത്തിലെത്തി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഇസുസു മോട്ടോഴ്‌സ് ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്‌ടറുമായ തകാഷി കികുചി, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടര്‍ ഷിഗേരു വകബയാഷി എന്നിവര്‍ ചേര്‍ന്ന് വാഹനം വിപണിയില്‍ അവതരിപ്പിച്ചു.
പാസഞ്ചര്‍ കാറുകള്‍ക്ക് തുല്യമായ അകത്തളം, മികച്ച എന്‍ജിന്‍ പ്രകടനം, ഉയര്‍ന്ന പിക്കപ്പ്, സുരക്ഷിതത്വം, ഈടുനില്‌പ്, അനായാസ ഡ്രൈവിംഗ്, യാത്രാസുഖം, ടോപ് എന്‍ഡ് മോഡലില്‍ എ.സി., പവര്‍ വിന്‍ഡോ, സെന്റര്‍ ലോക്കിംഗ് എന്നിവ ഡി - മാക്‌സിന്റെ പ്രത്യേകതയാണെന്ന് തകാഷി കികുചി പറഞ്ഞു.
134 ബിഎച്ച് പിയാണ് എന്‍ജിന്റെ കരുത്ത്. ഉയര്‍ന്ന ടോര്‍ക്ക് 294 ന്യൂട്ടണ്‍ മീറ്റര്‍. 13 കിലോമീറ്ററാണ് മൈലേജ്. സിംഗിള്‍, സ്‌പേസ്, സ്‌പേസ് കാബ് ആര്‍ച്‌ഡ് എന്നീ വേരിയന്റുകള്‍ ഡി - മാക്‌സിനുണ്ട്. യഥാക്രമം 5.09 ലക്ഷം രൂപ, 6.19 ലക്ഷം രൂപ, 7.09 ലക്ഷം രൂപ എന്നിങ്ങനെയാണ് കൊച്ചി എക്‌സ് ഷോറൂം വില.