ഇറാഖില്‍ എണ്ണശുദ്ധീകരണ ശാല അടച്ചു; ഇന്ധന വില കൂടിയേക്കും
ബുധന്‍, 18 ജൂണ്‍ 2014 (10:50 IST)
ഇറാഖ് ആഭ്യന്തര യുദ്ധത്തേത്തുടര്‍ന്ന് രാജ്യത്തേ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാല അടച്ചു പൂട്ടിയത് ആഗോളതലത്തില്‍ എണ്ണവില കൂട്ടാനിടയാക്കും. അതേ സംയം ഇന്ധന ഇറക്കുമതിയിലുണ്ടായേക്കാവുന്ന് കുറവു പരിഹരിക്കുന്നതിനായി ഇന്ത്യ മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ച നടത്താനുള്ള ഒരുക്കത്തിലാണ്.
ദക്ഷിണ ഇറാക്കിലാണ് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ ഉത്പാദിപ്പിക്കുന്നത്. അവിടെ ഇതുവരെ പ്രശ്നങ്ങളില്ല. എങ്കിലും ഇറാക്കില്‍ ഇപ്പോഴും അനിശ്ചിതാവസ്ഥയാണ്. അവിടെ നടക്കുന്ന പോരാട്ടത്തില്‍ ഇന്ത്യയ്ക്കും ആശങ്കയുണെ്ടന്ന് റിസേവ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍.
ഇറാഖിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ക്രൂഡോയില്‍ വില ഉയരുന്നതു നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ അറിയിച്ചു. ഇപ്പോള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിദേശവിനിമയ ശേഖരം വേണ്ടുവോളമുണ്ട്. അതിനാല്‍ ഏതു ദുരന്തത്തെയും നേരിടാന്‍ തയാറാണ്.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ സ്ഥിതി വളരെ മെച്ചമാണെന്ന് അദ്ദേഹം പറഞ്ഞു. കറന്റ് അക്കൗണ്ട് കമ്മിയും താഴ്‌ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദേശ വിഷയങ്ങളെച്ചൊല്ലി ആശങ്കപ്പെടേണ്ടതില്ലെന്നു രാജന്‍ പറഞ്ഞു. മാന്ദ്യത്തിലൂടെ പോകുന്ന സമ്പദ്‌വ്യവസ്ഥയെ ഉണര്‍ത്താനും നാണ്യപ്പെരുപ്പം പിടിച്ചുനിര്‍ത്താനും പുതിയ സര്‍ക്കാര്‍ പൊതു ബജറ്റിലൂടെ നീക്കം നടത്തുന്നതിനിടയിലാണ് ഇറാക്ക് വിഷയം ഉയര്‍ന്നുവന്നിരിക്കുന്നത്.