വൈനുകള്‍ ഉത്പാദിപ്പിക്കുന്ന സ്ഥലം, അതില്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വാങ്ങാം എന്നതാണ് ഇ-ബേ വൈന്‍ സൈറ്റിന്‍റെ പ്രത്യേകത. നിങ്ങളുടെ പെര്‍ഫെക്ട് ബോട്ടില്‍ കണ്ടുപിടിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഇതെന്നാണ് ഇ-ബേ സൈറ്റ് മാനേജര്‍ അലീസ സ്റ്റീല വ്യക്തമാക്കിയത്.
ഡ്രിന്‍ക് എന്ന പേരിലുള്ള മദ്യം തേടാനായുള്ള മൊബൈല്‍ ആപ്പുമായും ഇ-ബേ വൈന്‍ കച്ചവടത്തില്‍ ചങ്ങാത്തം കൂടുന്നുണ്ട്. ഇതുമൂലം പുതിയ കച്ചവടത്തിന് വന്‍ വരവേല്‍പ്പ് ലഭിക്കുമെന്നാണ് ഇ-ബേ പ്രതീക്ഷിക്കുന്നത്. മറ്റൊരു ഷോപ്പിങ്ങ് സൈറ്റായ ആമസോണ്‍ ഈ അടുത്തകാലത്ത് വൈന്‍ ഷോപ്പ് ആരംഭിച്ചിരുന്നു. ഇതിനു വെല്ലുവിളി ഉയര്‍ത്തുക എന്നതാണ് പുതിയ വൈന്‍ ഷോപ്പിലൂടെ ഇ-ബേ ലക്ഷ്യമിടുന്നത്.