ഡൈവറില്ലാതെ സ്വയം നിയന്ത്രിക്കുന്ന കാര്‍ പുറത്തിറക്കി ഗൂഗിള്‍ ചരിത്രം സൃഷ്ടിച്ചിരിന്നു. എന്നാല്‍ കാര്‍ വിപണിയിലെത്തുമ്പോഴത്തെ വിലകേട്ട് മോഹലാസ്യപ്പെട്ടവരില്‍ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലയിരുന്നു.
ആദ്യമായി ഡ്രൈവറിനെ ഒഴിവാക്കിയ ഗൂഗിളിന്റെ അഹങ്കാരത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് അത്രക്കൊന്നും പ്രശ്സ്തമല്ലാത്ത കമ്പനി ആറുലക്ഷം രൂപയുണ്ടെങ്കില്‍ നിങ്ങളുടെ കാറിനെ ഡ്രൈവറില്ലാത്ത കാറാക്കി മാറ്റാമെന്ന വാഗ്ദാനവുമായി രംഗത്ത്.
വിവരമറിഞ്ഞ് ഗൂഗിള്‍ അധികൃതര്‍ മോഹലാസ്യപ്പെട്ടെന്നാണ് ദോഷൈദൃക്കുകള്‍ പറഞ്ഞു പരത്തുന്നത്. എന്നാല്‍ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൂയിസ് എന്ന കമ്പനിയാണ് ആറുലക്ഷം രൂപ വരുന്ന സെന്‍സറുമായി രംഗത്ത് വന്നത്.
ഇത് ഘടിപ്പിച്ചാല്‍ ഡ്രൈവറില്ലാ കാറെന്ന സ്വപ്നത്തിലേക്ക് കൂടുതല്‍ അടുക്കാനാകും എന്നാണ് കമ്പനി പറയുന്നത്. ഹൈവേ ഓട്ടോ പൈലറ്റെന്നാണ് ക്രൂയിസ് ഈ ഉപകരണത്തെ വിശേഷിപ്പിക്കുന്നത്. ഹൈവേയിലൂടെ ഓടുമ്പോള്‍ സിസ്റ്റത്തിലെ ബട്ടണ്‍ പ്രസ് ചെയ്യുന്നതോടെ കാര്‍ ഓട്ടോപൈലറ്റിലാകും. ഇത് മാറ്റാനായി തിരികെ സ്റ്റിയറിങ്ങ് വീല്‍ നിയന്ത്രിച്ചാല്‍ മതിയാകും.
എന്തെളുപ്പം അല്ലെ. പക്ഷ സംഗതി കാറില്‍ പിടിപ്പിച്ചാലും റോഡില്‍ നിന്ന് പൂര്‍ണമായും ശ്രദ്ധ മാറ്റാന്‍ ഇതിന്റെ നിര്‍മാതാക്കള്‍ പറയുന്നുമില്ല. എന്നാല്‍ ഒമ്പത് മാസത്തിനകം പൂര്‍ണസുരക്ഷിതത്വം ഉറപ്പുവരുത്തിയശേഷം ഇത് വില്‍ക്കാന്‍ തുടങ്ങുമെന്നും നിര്‍മാതാക്കള്‍ പറയുന്നു.
അങ്ങനെയാണെങ്കില്‍ ഗൂഗിള്‍ കടപൂട്ടേണ്ടിവരുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. തല്‍ക്കാലം ഈ സെന്‍സര്‍ ഓഡി എ4ലും എസ് 4ലും മാത്രമെ പ്രവര്‍ത്തിപ്പിക്കാനാകൂ. എന്നാല്‍ സമീപഭാവിയില്‍ മറ്റ് കാറുകളിലും പ്രവര്‍ത്തിക്കും. ഇപ്പോള്‍തന്നെ 50 ഓളം സെന്‍സറിന്റെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.