എക്സ് ജെ50 സ്‌പെഷ്യല്‍ എഡിഷനുമായി ജാഗ്വർ ഇന്ത്യയിൽ, വില 1.11 കോടി

ചൊവ്വ, 4 ഡിസം‌ബര്‍ 2018 (14:47 IST)
ആഡംബര വാഹന നിർമ്മാതാക്കളായ ജാഗ്വറിന്റെ എക്സ് ജെ ശ്രേണിയേലേക്ക് ഒരു പുതിയ അംഗം കൂടി എത്തുകയാണ്. എക്സ് ജെ50 സ്പെഷ്യൽ എഡിഷനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചു. വാഹനത്തിനായുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. 1.11 കോടി രൂപയണ് വാഹനത്തിന്റെ ഇന്ത്യയിലെ വിപണി വില. 
 
അടിസ്ഥാന രൂപത്തിൽ വലിയ മാറ്റങ്ങൾ ഒന്നു വന്നിട്ടില്ലെങ്കിൽ കൂടിയും കാഴ്ചയിൽ പുതുമ തോന്നുന്ന തരത്തിലുള്ള മാറ്റങ്ങൾ വാഹനത്തിന്റെ എക്സ്‌റ്റീരിയറിൽ കൊണ്ടുവന്നിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള ബംബറും, ക്രോം റേഡിയേറ്റർ ഗ്രിൽ എന്നിവയാണ് ആദ്യ കാഴ്ചയിൽ, സൈഡിലും പിറകിലും നൽകിയിരിക്കുന്ന സ്പെഷ്യൽ എഡിഷൻ ബാഡ്ജുകൾ എന്നിവയാണ് ആദ്യ കാഴ്ചയിൽ ശ്രദ്ധയിൽപ്പെടുന്ന മാറ്റങ്ങൾ.
 
19 ഇഞ്ച് അലോയ് വീലുകളും വാഹനത്തിൽ വന്ന പ്രധാന മാറ്റങ്ങളിലൊന്നാണ്. ഇന്റീരിയറിലാവട്ടെ ആനോഡൈസ്ഡ് മെറ്റല്‍ ആവരണമുള്ള ഗിയര്‍ പെഡല്‍, ഇലുമിനേറ്റഡ് ട്രെഡ്‌പ്ലേറ്റ് എന്നീ മാറ്റങ്ങൾ ഒഴിച്ചാൽ കാര്യമായ പുതുമകൾ ഒന്നും നൽകിയിട്ടില്ല. 306 എച്ച് പി പവർ ഉത്പദിപിക്കുന്ന 3.0 ലിറ്റര്‍ വി6 ഡീസല്‍ എന്‍ജിനാണ് വാഹനഹത്തിന്റെ കുതിപ്പിന് പിന്നിൽ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍