20 ലക്ഷം സ്വിഫ്റ്റ് കാറുകൾ വിറ്റഴിച്ച് മാരുതി സുസൂക്കി !

ശനി, 1 ഡിസം‌ബര്‍ 2018 (20:17 IST)
ഇന്ത്യയിലെ വാഹന പ്രേമികളുടെ മനസ്സ് കീഴടക്കിയ വാഹനമാണ് സ്വിഫ്റ്റ്. കാഴ്ചകൊണ്ടും കരുത്തുകൊണ്ടും സ്വിഫ് രാജ്യത്ത് വ്യത്യസ്ത പുലർത്തി. ഇപ്പോഴിതാ 20 ലക്ഷം യൂണിയുകൾ വിറ്റഴിച്ച് അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയണ് സ്വിഫ്റ്റ്. മാരുതി സുസൂക്കി ഏറ്റവുമധികം വിറ്റഴിച്ച വാഹനങ്ങളിൽ ഒന്നാണ് സ്വിഫ്റ്റ്.
 
വിറ്റഴിക്കപ്പെട്ടതിൽ 20 ശതമാനം സ്വിഫ്റ്റിന്റെ ഓട്ടോമാറ്റിക് വേരിയന്റാണ് എന്നതും ശ്രദ്ധേയമാണ്. 2005ലാണ് കമ്പനി ഈ വാഹനത്തെ ആദ്യമായി വിപണിയിൽ അവതരിപ്പിക്കുന്നത്. അതിനു ശേഷം പിന്നോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല സ്വിഫ്റ്റിന്റെ കാര്യത്തിൽ മാരുതി സുസൂക്കിക്. അത്രക്കധികം സ്വീകാര്യതാണ് വാഹനത്തിന് ലഭിച്ചത്. 
 
വിപണിയിലെത്തി 13 വർഷത്തിനുള്ളിലാണ് മാരുതി സുസൂക്കി  20 ലക്ഷം സ്വിഫ്റ്റ് കാറുകൾ വിറ്റഴിച്ചത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിൻ ഓപ്ഷനുകളിലാണ് നിലവിൽ മാരുതി സുസൂക്കി സ്വിഫ്റ്റ് വിപണിയിൽ ഉള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍