ഇന്ത്യയിലെ ഏറ്റവും വലിയ ഇ സെക്കൻഡ് ഹാൻഡ് വിപണിയായിരിക്കും ടൂഗുഡ് എന്നാണ് കമ്പനി അവകശപ്പെടുന്നത്. സെക്കൻഡ് ഹാൻഡ് വിൽപന മേഖല രാജ്യറത്ത് ഏകീകരിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്തക്കളുടെ വിശ്വാസ്യതയോടുകൂടി തന്നെ ഈ മേഖലയെ ഏകീകരിക്കാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത് എന്നും ഫ്ലിപ്കാര്‍ട്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ കല്യാണ്‍ കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി.
മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ടാബ്ലറ്റ്, ഇലക്ട്രോണിക് അക്സസറീസ് തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ വിൽപ്പനത്തെത്തിക്കുക. പിന്നീട് മറ്റു ഉത്പന്നങ്ങളിലേക്കു കൂടി വിപുലീകരിക്കും. നിലവിൽ മൊബൈൽ ബ്രൌസറുകളിൽ മാത്രമാണ് വെബ്സൈറ്റ് ലഭ്യമാകുമ. അധികം വൈകാതെ തന്നെ ടൂഗുഡിന് സ്വന്തമായി ആപ്പും ഡെസ്‌ക്ടോപ് വെബ്സൈറ്റും ഒരുക്കും എന്ന് കമ്പനി അറിയിച്ചു.