ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; കാരണം ഡല്‍ഹി ഹൈക്കോടതി വിധി
ചൊവ്വ, 12 ജൂലൈ 2016 (09:01 IST)
ബാങ്ക് ലയനത്തിനെതിരെ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. എ ഐ ബി ഇ എയും ഐ ഐ ബി ഒ എയും പ്രഖ്യാപിച്ച പണിമുടക്കാണ് മാറ്റിവെച്ചത്. ഡല്‍ഹി ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അസോസിയറ്റ് ബാങ്ക് മാനേജ്മെന്‍റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സമരവും പണിമുടക്കും പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്.
ഈ സാഹചര്യത്തില്‍ സമരനടപടികളുമായി മുന്നോട്ടുപോകുന്നത് കോടതിയലക്ഷ്യമാകും എന്നതിനാലാണ് പണിമുടക്ക് മാറ്റിവെച്ചത്.