ആലിബാബയും സംഘവും ഇന്ത്യയിലേക്ക് വരുന്നു!
ആലിബാബയും 41 കള്ളന്മാരുമാണ് ഇന്ത്യയിലേക്ക് വരുന്നതെന്ന് കരുതിയതെങ്കില്‍ തെറ്റി. ഇത് ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തേ പ്രമുഖരായ ആലിബാബ ഡോട്ട്കോമാണ്. ഈ ചൈനീസ് കമ്പനി ഇന്ത്യയിലെ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് കണ്ട് മോഹിച്ചിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍.
ഇന്ത്യയിലെ ഓണ്‍ലൈന്‍ അതികായന്മാരായ ആമസൊണും ഫ്ലിപ്കാര്‍ട്ടും ആലിബാബയ്ക്കിട്ട് മുട്ടന്‍ പണികൊടുക്കും എന്നറിയാവുന്നതിനാല്‍ സ്‌നാപ്ഡീല്‍ ഡോട്ട്‌കോമുമായി സഹകരിച്ച് ഇന്ത്യയില്‍ കാലുറപ്പിക്കാനാണ് ആലിബാബ നീക്കം നടത്തുന്നത്.
ഇന്ത്യയില്‍ നിന്ന് 10 ലക്ഷം കോടി രൂപ സമാഹരിക്കാനിരിക്കെയാണ് പുതിയ നീക്കം. നിലവില്‍ രാജ്യത്തിനു പുറത്തുള്ള വില്‍പ്പനയിലൂടെ മാത്രമാണ് ആലിബാബ ഇന്ത്യന്‍ കമ്പനികളുമായി സഹകരിക്കുന്നത്. ഈ സമീപനം മാറ്റി സ്‌നാപ്ഡീലുമായി ചേര്‍ന്ന് റിട്ടെയ്ല്‍ വ്യാപാരമേഖലയില്‍ ഇടപെടാനാണ് പുതിയ പദ്ധതി.