ഇന്‍ജീനിയം ഡീസല്‍ എന്‍ജിന് !‍, 4 വീല്‍ ഡ്രൈവ്; റേഞ്ച് റോവര്‍ ‘ഇവോക്ക്’ വിപണിയില്‍

ശനി, 24 ഡിസം‌ബര്‍ 2016 (09:41 IST)
ലാന്‍ഡ് റോവറിന്റെ ഏറ്റവും പുതിയ മോഡല്‍ റേഞ്ച് റോവര്‍ ഇവോക്ക് വിപണിയിലെത്തി. ജാഗ്വര്‍ ലാന്‍ഡ് റോവറുകളുടെ പുതിയ ബ്രീഡ് എന്‍ജിനുകളായ ഇന്‍ജീനിയം ഡീസല്‍ എന്‍ജിനുമായി ഇന്ത്യന്‍ നിരത്തിലിറങ്ങുന്ന ആദ്യ ലാന്‍ഡ് റോവറാണ് ഇവോക്ക്.  49.10ലക്ഷം മുതലാണ് ഡല്‍ഹി എക്സ്ഷോറൂം വില.    
 
മികച്ച പ്രകടനവും മികവുറ്റ ശേഷിയും നല്‍കുന്ന എന്‍‌ജിനാണ് ഇന്‍ജീനിയം. 2.01 ഇന്‍ജീനിയം ഡീസല്‍ എന്‍ജിനുകളാണ് റേഞ്ച് റോവര്‍ ഇവോക്കിനു കരുത്തേകുന്നത്.  4 വീല്‍ ഡ്രൈവില്‍ ഒന്‍‌പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ പുതിയ മോഡല്‍ ഇവോക്കിനുള്ളത്.
 
ഇവോക്ക് ഡീസല്‍ എസ്‌ഇക്ക് 54.20 ലക്ഷം രൂപയും ഡീസല്‍ എസ്‌ഇ ഡൈനാമിക്കിന് 56.30 ലക്ഷം രൂപയുമാണ് വില. റേഞ്ച് റോവര്‍ ഡീസല്‍ എച്ച്‌എസ്‌ഇയുടെ വില 59.25 ലക്ഷം രൂപയും ഡൈനാമിക്കിന് 64.65 ലക്ഷം രൂപയും ഡൈനാമിക് എംബര്‍ എഡിഷന് 67.90 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില.

വെബ്ദുനിയ വായിക്കുക