ക്രൂഡ് ഓയില്‍ വില 56 ഡോളറില്‍

ബുധന്‍, 11 ഫെബ്രുവരി 2015 (12:03 IST)
തുടര്‍ച്ചയായ വിലയിടിവിനു ശേഷം ക്രൂഡ് ഓയില്‍ വില തിരിച്ചു കയറുന്നു. ഇന്ന് വിപണിയില്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 56 ഡോളറാണ് ഇന്നത്തെ വില. ബാരലിന് 58 ഡോളറില്‍ എത്തിയതിനു ശേഷമാണ് 56 ഡോളറായി കുറഞ്ഞത്. 
 
കഴിഞ്ഞ ഒരു മാസക്കാലമായി അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 50 ഡോളറിനോട് അടുത്ത രീതിയിലായിരുന്നു.
എന്നാല്‍ പോയവാരം മുതല്‍ ഇതുവരെ ബാരലിന്‍റെ വിലയില്‍ ഏകദേശം 20 ശതമാനം കയറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 
 
വിലയില്‍ ഇടിവ് വന്ന് ക്രൂഡോയില്‍ വില 46 ഡോളര്‍ വരെ എത്തിയിരുന്നു. അന്ന് ഉത്പാദനം വര്‍ധിക്കുകയും ഡിമാന്‍റ് കുറയുകയും ചെയ്ത സാഹചര്യമാണ് വിലയെ ബാധിച്ചിരുന്നത്. എന്നാല്‍ പ്രമുഖ എണ്ണ ഉത്പാദക രാജ്യങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചത് വില തിരിച്ച് കയറാന്‍ കാരണമായി.

വെബ്ദുനിയ വായിക്കുക