പെട്രോൾ വിലയുടെ പൊള്ളലേറ്റ് ടൂ വീലർ വിപണി, ആശങ്കയിൽ കമ്പനികൾ

ചൊവ്വ, 9 നവം‌ബര്‍ 2021 (21:51 IST)
2021 ഒക്‌ടോബറിലെ വാഹന വിൽപ്പന കണക്കുകൾ പ്രകാരം രാജ്യത്ത് ഇരുചക്ര വാഹന വ്യവസായത്തിന് കനത്ത് തിരിച്ചടിയെന്ന് റിപ്പോർട്ട്.രാജ്യത്തെ ആറ് പ്രധാന ഇരുചക്രവാഹന നിര്‍മ്മാതാക്കളുടെ വിൽപ്പന ഡാറ്റ പ്രകാരം, 2021 ഒക്ടോബറിൽ, മൊത്തം 14,77,313 യൂണിറ്റുകൾ വിറ്റതായി ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 2020 ഒക്ടോബറിൽ 19,85,690 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്താണിത്. വില്‍പ്പനയില്‍ 26 ശതമാനത്തിന്‍റെ വാര്‍ഷിക ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
 
തുടർച്ചയായി പെട്രോൾ വില ഉയർന്നതാണ് വിപണിയിലെ മാന്ദ്യത്തിന് കാരണമായി കണക്കാക്കുന്നത്. ജ്യത്തെ പ്രധാനപ്പെട്ട ടൂവിലീര്‍ നിര്‍മ്മാതാക്കളുടെ ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ നോക്കുമ്പോൾ ഹീറോ മോട്ടോകോർപ്പിന് 33 ശതമാനം ഇടിവുണ്ടായി ടിവിഎസ് മോട്ടോർ കമ്പനിക്ക് 14 ശതമാനത്തിന്റെയും ബജാജ് ഓട്ടോയ്ക്ക് 26 ശതമാനത്തിന്റെയും കുറവാണ് ഉണ്ടായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍