ഓഹരി വിപണിയില്‍ മാറ്റമില്ല
റയില്‍ ബജറ്റിനെ തുടര്‍ന്ന് ചൊവ്വാഴ്ച കുത്തനെ ഇടിഞ്ഞ ഓഹരി വിപണിയില്‍ ബുധനാഴ്ചയും കാര്യമായി ചലനമില്ല. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 19.66 പോയിന്റ് ഉയര്‍ന്ന് 25601.77 ലും ദേശീയ സൂചികയായ നിഫ്റ്റി 0.85 പോയിന്റ് താഴ്ന്ന് 7622ലുമാണ് തുടരുന്നത്. ഒരു മാസമായി കുതിച്ചുയര്‍ന്നിരുന്ന വിപണിയില്‍ 500ലേറെ പോയിന്റാണ് കഴിഞ്ഞ ദിവസം സെന്‍സെക്സില്‍ ഇടിഞ്ഞത്.