റെയില്‍ ബജറ്റ് കഴിഞ്ഞു; ഓഹരി വിപണി തകര്‍ന്നു

ചൊവ്വ, 8 ജൂലൈ 2014 (16:59 IST)
റെയില്‍ ബജറ്റ് നിരാശപ്പെടുത്തിയ ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി. സെന്‍സെക്‌സ് 600 പോയിന്റ് നഷ്ടത്തില്‍ 25,500ലും നിഫ്റ്റി 200 പോയിന്റോളം താഴ്ന്ന 7600ലുമെത്തി. സെന്‍സെക്‌സ് 10 മാസത്തിനുള്ളിലെ ഏറ്റവും കനത്ത തിരിച്ചടിയാണ് നേരിട്ടത്.

രാവിലെ ഉണര്‍വ് പ്രകടിപ്പിച്ച വിപണി റെയില്‍ ബജറ്റ് അവതരണത്തിനിടെ തിരിച്ചടി നേരിട്ടു തുടങ്ങിയിരുന്നു. റെയില്‍വേയുമായി ബന്ധപ്പെട്ട ഓഹരികളിലാണ് ഏറ്റവും തകര്‍ച്ച നേരിട്ടത്. ടെക്‌സ്‌മോ 17.5 ശതമാനവും ബിഇഎംഎല്‍, ടിട്ടാഘട്ട് വാഗണ്‍സ്, കാളിന്ദി റെയില്‍ നിര്‍മ്മാണ്‍ എന്നിവ 5 ശതമാനവും ഇടിവ് നേരിട്ടു.

റിയല്‍ എസ്‌റ്റേറ്റ്, പവര്‍ ഓഹരികളിലും തകര്‍ച്ചയുണ്ടായി. രാവിലെ നിഫ്റ്റി ചരിത്രത്തിലാദ്യമായി 7,800 കടന്നിരുന്നു. സെന്‍സെക്‌സ് 90 പോയിന്റ് മുന്നേറി 26,190.44ലായിരുന്നു വ്യാപാരം ആരംഭിച്ചത്.

വെബ്ദുനിയ വായിക്കുക