ഓഹരിവിപണി നേട്ടത്തോടെ തുടങ്ങി
മോഡി സര്‍ക്കാരിന്റെ ആദ്യ റെയില്‍വെ ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ ഓഹരിവിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങി. ദേശീയ സൂചികയായ നിഫ്റ്റി 7800 ഭേദിച്ചതാണ് ഇന്നത്തെ വ്യാപാരത്തിലെ പ്രധാന സവിശേഷത. സെന്‍സെക്‌സ് 78 പോയിന്റ് കയറി 26,177 ലാണ് രാവിലെ വ്യാപാരം നടന്നത്. എന്നാല്‍ 9.30 ഓടെ വിപണി നഷ്ടത്തിലേക്ക് വീണു.
ടാറ്റ പവര്‍, ഒഎന്‍ജിസി, സണ്‍ഫാര്‍മ, എന്‍ടിപിസി എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജറ്റിലെ അനുകൂലവാര്‍ത്ത പ്രതീക്ഷിച്ച് റെയില്‍ അധിഷ്ഠിത ഓഹരികളെല്ലാം ഇന്നും മുന്നേറി