വിപണിയിൽ നേട്ടം തുടരുന്നു: സെൻസെക്‌സ് വീണ്ടും 56,000 കടന്നു, നിഫ്റ്റി 16,650ന് മുകളിൽ

ബുധന്‍, 25 ഓഗസ്റ്റ് 2021 (12:10 IST)
ഓഹരിവിപണി സൂചികകളിൽ നേട്ടം തുടരുന്നു. നി‌ഫ്റ്റി എക്കാലത്തെയും ഉയർന്ന നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്‌റ്റി 16,650ന് മുകളിലും സെൻസെക്‌സ് 124 പോയന്റ് ഉയർന്ന് 56,083ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തിൽ 16,670ലുമാണ് വ്യാപാരം ആരംഭിച്ചത്. 
 
ഏഷ്യൻ വിപണികളിലെ നേട്ടവും ആഭ്യന്തര വിപണിയിൽ നിക്ഷേപ താൽപര്യംവർധിച്ചതുമാണ് സൂചികകളിൽ പ്രതിഫലിച്ചത്.ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.44ശതമാനവും സ്‌മോൾ ക്യാപ് 0.70ശതമാനവും ഉയർന്നാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, മെറ്റൽ തുടങ്ങിയ സൂചികകളും നേട്ടത്തിലാണ്. ഫാർമ ഓഹരികളാണ് ഇന്ന് സമ്മ‌ർദ്ദം നേരിടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍