ഓഹരി വിപണിയില്‍ തകര്‍ച്ച

വെള്ളി, 11 ജൂലൈ 2014 (17:20 IST)
കേന്ദ്രബജറ്റ് അവതരണത്തിന് ശേഷമുള്ള ആദ്യ ദിനം വിപണിയില്‍ ഉയര്‍ച്ചതാഴ്ചകള്‍. വെള്ളിയാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ നേട്ടത്തിലായിരുന്ന ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 348.40പോയിന്റ് ഇടിഞ്ഞ് 25024.35ലും ദേശീയ വ്യാപാര സൂചികയായ നിഫ്റ്റി 108.15 പോയിന്റ് ഇടിഞ്ഞ് 7459.06ലും വ്യാപാരം അവസാനിപ്പിച്ചു. എസ്ബിഐ, ലാര്‍സണ്‍ ആന്റ് ടര്‍ബോ എന്നീ കമ്പനികളുടെ ഓഹരികള്‍ വിപണിയില്‍ വലിയ നഷ്ടം നേരിട്ടു.

വെബ്ദുനിയ വായിക്കുക