സെൻസെക്‌സിൽ 304 പോയന്റ് നഷ്ടം, നിഫ്റ്റി 17,300ന് താഴെ ക്ലോസ് ചെയ്‌തു

ബുധന്‍, 23 മാര്‍ച്ച് 2022 (19:46 IST)
ഫാര്‍മ, ഓട്ടോ, ധനകാര്യ ഓഹരികളിൽ സമ്മർദ്ദം നേരിട്ടതോടെ നഷ്ടത്തിൽ ക്ലോസ് ചെയ്‌ത് വിപണി. ആഗോള സൂചികകൾ നേട്ടമുണ്ടാക്കിയെങ്കിലും രാജ്യത്തെ സൂചികകളിൽ വില്പനസമ്മർ‌ദ്ദം പ്രകടമാ‌യി.
 
സെന്‍സെക്‌സ് 304.4 പോയന്റ് താഴ്ന്ന് 57,685ലും നിഫ്റ്റി 70 പോയന്റ് നഷ്ടത്തില്‍ 17,246ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ 1.2ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഓട്ടോ ഒരുശതമാനം നഷ്ടംനേരിട്ടു.ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4ശതമാനം നേട്ടത്തിലും സ്‌മോള്‍ ക്യാപ് 0.2ശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍