കഴിഞ്ഞദിവസം കാര്യമായ ചലനമില്ലാതെ അവസാനിച്ച ഇന്ത്യന്‍ വിപണി വ്യാഴാഴ്ച കനത്ത നഷ്ടത്തിലവസാനിച്ചു.
ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 321.94 പോയിന്റ് നഷ്ടത്തില്‍ 24,234.15ലും ദേശീയ സൂചിക നിഫ്റ്റി 94.00 പോയിന്റ് ഇടിഞ്ഞ് 7,235.65ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.