ഓഹരിവിപണി കുതിപ്പ് തുടരുന്നു
ബുധനാഴ്ച റെക്കോഡ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണി വ്യാഴാഴ്ചയും നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 90.36പോയിന്റ് ഉയര്‍ന്ന് 25931.57 ലും ദേശീയ വ്യാപാര സൂചികയായ നിഫ്റ്റി 2.95 പോയിന്റ് ഉയര്‍ന്ന് 7628.35 ലും വ്യാപാരം തുടരുകയാണ്.
ടെക്ക് മഹേന്ദ്ര, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യാ ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികളാണ് വിപണിയില്‍ ഉയര്‍ന്ന് നില്‍ക്കുന്നത്.