ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു
ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 237.98 പോയന്റ് താഴ്ന്ന് 28182.14ലും നിഫ്റ്റി 74 പോയന്റ് നഷ്ടത്തില്‍ 8529.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
966 ഓഹരികള്‍ നേട്ടത്തിലും 1863 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
ഇന്‍ഫോസിസിന്റെ ഓഹരി വില 11 ശതമാനം ഉയര്‍ന്നു. ഭാരതി, വിപ്രോ, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ നേട്ടത്തിലും ലൂപിന്‍, വേദാന്ത, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.