ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വിവിധ നികുതികള്‍ ഏകീകരിച്ച് ഒറ്റ നികുതി സംവിധാനം, ഒരു ഉത്പന്നത്തിന് ഒറ്റ നികുതി നല്‍കിയാല്‍ മതി എന്നതാണ് ചരക്ക് സേവന നികുതിയുടെ പ്രത്യേകത. അന്തര്‍സംസ്ഥാന വിനിമയങ്ങള്‍ക്ക് കേന്ദ്രവും സംസ്ഥാന വിനിമയങ്ങള്‍ക്ക് സംസ്ഥാനവും നികുതി ഈടാക്കും. കേന്ദ്രം പിരിക്കുന്ന നികുതിയുടെ വിഹിതം ഉപഭോക്തൃ സംസ്ഥാനത്തിന് ലഭിക്കും.
അതുകൊണ്ട് തന്നെ ഉത്പാദക സംസ്ഥാനത്തിനേക്കാള്‍ ഉപഭോക്ത്യ സംസ്ഥാനത്തിനാണ് ചരക്ക് സേവന നികുതി ബില്‍ വരുന്നതുകൊണ്ട് നേട്ടമുണ്ടാകുന്നത്. ചരക്ക് സേവന നികുതി വരുന്നതോടെ വാറ്റ്, വില്‍പ്പന, വിനോദ നികുതി, സര്‍ചാര്‍ജുകള്‍, ആഡംബര നികുതി, ലോട്ടറി നികുതി എന്നിവ ഇല്ലാതാകും.